സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; യൂട്യൂബർ വിജയ് പി നായരെ പോലീസ് കസ്റ്റഡിയിലെടുത്തു

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; യൂട്യൂബർ വിജയ് പി നായരെ പോലീസ് കസ്റ്റഡിയിലെടുത്തു

സ്ത്രീകളെ അധിക്ഷേപിച്ച് യു ട്യൂബിൽ വിഡിയോകൾ അപ്ലോഡ് ചെയ്ത വിജയ് പി നായർ കസ്റ്റഡിയിൽ. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നാണ് വിജയ് പി നായരെ പിടികൂടിയത്. സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയിൽ വിവിധ സ്റ്റേഷനുകളിലുള്ള കേസുകൾ സൈബർ പോലീസ് ഏറ്റെടുത്ത് അന്വേഷിക്കും

സംഭവത്തിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. വിജയ് പി നായരുടെ ചാനൽ അടിയന്തരമായി നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് യൂട്യൂബിന് പോലീസ് കത്ത് നൽകി.

Share this story