സി പി ജലീലിനെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലോ; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

സി പി ജലീലിനെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലോ; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

വയനാട് വൈത്തിരിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ സി പി ജലീലിനെ വെടിവെച്ചു കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലെന്ന് ആരോപണം. ജലീലിന്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. ജലീൽ വെടിവെച്ചതിനാൽ തിരിച്ചു വെടിവെച്ചു എന്നായിരുന്നു പോലീസ് വാദം

ജലീലിന്റേത് എന്ന് പറഞ്ഞ് പോലീസ് സമർപ്പിച്ച തോക്കിൽ നിന്നും വെടിയുതിർത്തിട്ടില്ല. ജലീലിന്റെ വലതു കയ്യിൽ നിന്ന് ശേഖരിച്ച സാമ്പിളിലും വെടിമരുന്നിന്റെ അംശമില്ല. തങ്ങളുടെ വാദം ശരിവെക്കുന്നതാണ് പരിശോധനാ ഫലമെന്ന് സഹോദരൻ പ്രതികരിച്ചു

ജലീലിന്റെ കൊലപാതകം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് ബന്ധുക്കൾ അന്നേ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ കോടതിയെ സമീപിച്ചു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നത്.

Share this story