ഉത്ര കൊലക്കേസ്: പ്രതി സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ഉപാധികളോടെ ജാമ്യം

ഉത്ര കൊലക്കേസ്: പ്രതി സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ഉപാധികളോടെ ജാമ്യം

കൊച്ചി: വിവാദമായ ഉത്ര കൊലക്കേസില്‍ ഒന്നാം പ്രതിയായ ഭർത്താവ് സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട അടൂർ സ്വദേശിനികളായ രേണുക, സൂര്യ എന്നിവർക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ മൂന്നും നാലും പ്രതികളാണ് ഇവര്‍.

50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നതടക്കമുള്ള ഉപാധികളുമുണ്ട്. കേസിൽ സൂരജിന്റെ അച്ഛന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. രണ്ടാം പ്രതിയാണ് സൂരജിന്റെ അച്ഛൻ.

കഴിഞ്ഞ മേയ് ആറിന് രാത്രിയാണ് ഉത്ര പാമ്പു കടിയേറ്റ് മരിച്ചത്. ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ടുവന്ന് കടിപ്പിക്കുകയായിരുന്നു. ഉത്രയെ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നായിരുന്നു രേണുകയ്ക്കും സൂര്യക്കുമെതിരായ കേസ്.

Share this story