സ്ത്രീകളെ അധിക്ഷേപിച്ച സംഭവം: വിജയ് പി നായരുടെ വീഡിയോകൾ യൂ ട്യൂബ് നീക്കി

സ്ത്രീകളെ അധിക്ഷേപിച്ച സംഭവം: വിജയ് പി നായരുടെ വീഡിയോകൾ യൂ ട്യൂബ് നീക്കി

വിവാദ യു ട്യൂബർ വിജയ് പി നായർ സ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റ് ചെയ്ത വീഡിയോകൾ യൂ ട്യൂബ് നീക്കി. പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വീഡിയോകൾ നീക്കിയത്. സ്ത്രീകളെ അധിക്ഷേപിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് പോലീസ് യൂട്യൂബിനെ സമീപിച്ചത്.

വിജയ് പി നായരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐടി ആക്ടിലെ 67, 67(എ) വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Share this story