ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

സിബിഐയുടെ എഫ്‌ഐആർ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. കരാറിൽ സർക്കാറിന് പങ്കില്ല. ഫ്‌ളാറ്റ് നിർമാണത്തിനുള്ള കരാർ റെഡ് ക്രസന്റും യൂനിടാകും തമ്മിലുള്ളതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഹർജി അടിയന്തരമായി നാളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

അഡ്വ. ജനറൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണത്തിനെതിരെ അപ്പീൽ പോകാൻ മന്ത്രിസഭാ യോഗവും നേരത്തെ തീരുമാനിച്ചിരുന്നു.

Share this story