സമരം നിർത്തരുതായിരുന്നു, എംഎൽഎ ആകാനില്ലെന്നും കെ മുരളീധരൻ

സമരം നിർത്തരുതായിരുന്നു, എംഎൽഎ ആകാനില്ലെന്നും കെ മുരളീധരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി കെ മുരളീധരൻ എംപി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്നും താനുടനെ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു

കഴിഞ്ഞ ദിവസം പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ മുരളീധരൻ രാജി വെച്ചിരുന്നു. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കമാണെന്ന് വാർത്തകൾ വന്നിരുന്നു. ഇതാണ് കെ മുരളീധരൻ തള്ളിക്കളഞ്ഞിരിക്കുന്നത്.

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല. ഞങ്ങളാരും ഇവിടെ വന്ന് സേവനം ചെയ്യേണ്ട ആവശ്യമില്ല. എല്ലായിടത്തും മന്ത്രിമാരാകാനും അനുയോജ്യരായ ആളുകളുണ്ട്. മത്സരിക്കാൻ ആഗ്രഹമുള്ളവരുണ്ട്.

കഴിഞ്ഞ പുന:സംഘടനയിൽ യുഡിഎഫ് കൺവീനർ സ്ഥാനം ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രചാരണ സമിതി എന്ന സ്ഥിരം സമിതിയുടെ സാരഥ്യം ഏറ്റെടുക്കാനാണ് പാർട്ടി ആവശ്യപ്പെട്ടത്. പാർട്ടിക്കുള്ളിൽ കൂടിയാലോചനയില്ല. സമരം നിർത്തുകയല്ല കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സമരരീതിയിലേക്ക് മാറുകയാണ് ചെയ്യേണ്ടിയിരുന്നത്. കെപിസിസി പുന:സംഘടനയിൽ തനിക്കൊപ്പമുള്ളവരെ തീർത്തും അവഗണിച്ചുവെന്നും മുരളീധരൻ ആരോപിച്ചു.

Share this story