കാരാട്ട് ഫൈസൽ സ്വർണക്കടത്തിൽ വൻ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ്

കാരാട്ട് ഫൈസൽ സ്വർണക്കടത്തിൽ വൻ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ്

കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ സ്വർണക്കടത്ത് കേസിൽ വൻ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ് അധികൃതർ. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിൽ വർഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന നൽകി

ഇന്ന് പുലർച്ചെയാണ് കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് പ്രിവന്റീവ് സംഘം രെയ്ഡിനെത്തിയതും തുടർന്ന് കസ്റ്റഡിയിലെടുത്തതും. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികൾ നടത്തിയ സ്വർണക്കടത്തിലെല്ലാം തന്നെ ഫൈസലിന് വലിയ നിക്ഷേപമുള്ളതായാണ് കസ്റ്റംസ് പറയുന്നത്.

400 കിലോ സ്വർണമെങ്കിലും പ്രതികൾ നയതന്ത്ര ചാനൽ വഴി പ്രതികൾ കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. ഇതിലെല്ലാം ഫൈസലിന് പങ്കുണ്ട്. റമീസ്, ഫൈസൽ ഫരീദ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കാരാട്ട് ഫൈസലിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാളെ കൊച്ചിയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും.

Share this story