എംപിമാർ ആർക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് കൊടിക്കുന്നിൽ; സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം

Share with your friends

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി. കേരളത്തിലെ എം.പിമാർ സ്ഥാനം രാജിവെച്ച് എം.എൽ.എമാരായി മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രചരണം നടക്കുന്നുണ്ടെന്നും ഈ വ്യാജ പ്രചരണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല എം.പിമാർ എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്നുള്ള എം.പിമാർ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നു എന്ന പ്രചാരണം കോൺഗ്രസിൽ ശക്തമാണ്. ഈ വ്യാജ പ്രചരണം പാർട്ടിക്കുള്ളിൽനിന്നു തന്നെയാണ് നടക്കുന്നതെന്ന് കൊടിക്കുന്നിൽ പറഞ്ഞു. താനോ കേരളത്തിൽ നിന്നുള്ള മറ്റ് എം.പിമാരോ നിയമസഭയിലേക്ക് മത്സരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനെയോ കെ.പി.സി.സിയെയോ സമീപിച്ചിട്ടില്ല. പാർട്ടിയിലെ ഒരു കൂട്ടം ആളുകളാണ് ഇത്തരം വാർത്തകൾ സൃഷ്ടിച്ച് അപകീർത്തിപ്പെടുത്തുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!