ലൈഫ് മിഷനിൽ വിദേശസംഭാവന സ്വീകരിച്ചിട്ടില്ല; സിബിഐ എഫ് ഐ ആറിനെ എതിർക്കുമെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷനിൽ വിദേശസംഭാവന സ്വീകരിച്ചിട്ടില്ല; സിബിഐ എഫ് ഐ ആറിനെ എതിർക്കുമെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷനിൽ സിബിഐ എഫ്‌ഐആറിനെ എതിർത്താണ് സംസ്ഥാന സർക്കാർ ഹർജി നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഫ് സി ആർ എ ആക്ട് 2010ന്റെ ലംഘനം വടക്കാഞ്ചേരി ലൈഫ് മിഷൻ നിർമാണപദ്ധതിയിൽ ഉണ്ടായിട്ടില്ല. ലൈഫ് മിഷനിൽ വിദേശ സംഭാവന സ്വീകരിച്ചിട്ടുമില്ല.

സിബിഐ നൽകിയ എഫ് ഐ ആറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നാണ് ലഭിച്ച നിയമോപദേശം. ഹർജി കോടതി പരിഗണിക്കട്ടെ. വിദേശ സംഭാവന നിയന്ത്രണ നിയമം 2010ന്റെ ലംഘനമുണ്ടായെന്ന് കൊച്ചി യൂനിറ്റ് എറണാകുളം സിജെഎം കോടതിയിൽ എഫ് ഐ ആർ നൽകിയല്ലോ. കരാർ യുഎഇ കോൺസുലേറ്റും യൂനിടാക് ബിൽഡേഴ്‌സും തമ്മിലുള്ളതാണ്

ലൈഫ് മിഷൻ ഒരു തുകയും വിദേശസംഭാവനയായി സ്വീകരിച്ചിട്ടില്ല. കരാർപ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന തുക ഇതിന്റെ പരിധിയിൽ വരില്ലെന്നാണ് നിയമോപദേശം. അതിനാൽ സിബിഐ നൽകിയ എഫ് ഐ ആറിനെതിരെയാണ് സർക്കാർ കോടതിയിൽ പോയതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു

്‌

Share this story