ന്യൂമാഹിയിൽ സിപിഎം-ബിജെപി സംഘർഷം; പ്രവർത്തകർക്ക് പരുക്ക്

ന്യൂമാഹിയിൽ സിപിഎം-ബിജെപി സംഘർഷം; പ്രവർത്തകർക്ക് പരുക്ക്

ന്യൂമാഹിയിൽ സിപിഎം-ബിജെപി സംഘർഷം. രണ്ട് സിപിഎം പ്രവർത്തകർക്ക് സാരമായി പരുക്കേറ്റു. ശ്രീജിൽ, ശ്രീജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരുടെ തലയ്ക്കാണ് പരുക്കേറ്റത്.

സിപിഎം പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ബിജെപി പ്രവർത്തകർക്കും പരുക്കേറ്റു. പ്രദേശത്ത് ബിജെപി പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം നടന്നു.

Share this story