കൊവിഡ് വന്നാൽ മമതയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് വന്നാൽ മമതയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു

കോവിഡ് സ്ഥിരീകരിച്ചാല്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെയാണ് അറിയിച്ചത്. ഹസ്രയെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെയാണ് ഇയാള്‍ മമതക്കെതിരെ പരാമര്‍ശം നടത്തിയത്.

ഇയാള്‍ക്കെതിരെ ബംഗാള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരം സൗത്ത് 24 24 പര്‍ഗാനാസില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് അനുപം വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Share this story