ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീനെതിരെ ഒരു കേസ് കൂടി; കേസുകളുടെ എണ്ണം 76 ആയി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീനെതിരെ ഒരു കേസ് കൂടി; കേസുകളുടെ എണ്ണം 76 ആയി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എം എല്‍ എ ക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു . ചന്തേര പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നീലേശ്വരം സ്വദേശി സബീനയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ഇവര്‍ 38 പവന്‍ സ്വര്‍ണമാണ് നിക്ഷേപിച്ചത്.

അതോടെ ഇതേ തട്ടിപ്പില്‍ ആകെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 76 ആയി. നിലവില്‍ അന്വേഷിക്കുന്ന പതിമൂന്നു കേസുകള്‍ക്ക് പുറമെ  പുറമേ അമ്പതിലധികം വഞ്ചനകേസുകളുടെ എഫ്‌ഐആ‌‍ര്‍ ലോക്കല്‍ പൊലീസ് കൈമാറി

Share this story