കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ പുന:പരിശോധനാ ഹർജി നൽകി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ പുന:പരിശോധനാ ഹർജി നൽകി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പട്ടികയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. ഹർജി തുറന്ന കോടതിയിൽ കേൾക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

പുന:പരിശോധനാ ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ ബലാത്സംഗ കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്നും ഫ്രാങ്കോ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 5ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് പുന:പരിശോധനാ ഹർജി.

കന്യാസ്ത്രീക്കെതിരെ ചില പരാതികൾ ലഭിക്കുകയും ഇതിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള കന്യാസ്ത്രീയുടെ പരാതിയെന്ന് ഹർജിയിൽ ഫ്രാങ്കോ ആരോപിക്കുന്നു. സീറോ മലബാർ സഭയ്ക്ക് ഒപ്പം ചേർന്ന് കന്യാസ്ത്രീ ലത്തീൻ സഭയുടെ താത്പര്യത്തിന് എതിരായി പ്രവർത്തിച്ചുവെന്നും ഫ്രാങ്കോ ആരോപിക്കുന്നു.

Share this story