ചെന്നിത്തല എന്തേ പ്രോട്ടോക്കോൾ ലംഘനത്തിന് രാജിവെക്കുന്നില്ലേ; പരിഹാസവുമായി കോടിയേരി

ചെന്നിത്തല എന്തേ പ്രോട്ടോക്കോൾ ലംഘനത്തിന് രാജിവെക്കുന്നില്ലേ; പരിഹാസവുമായി കോടിയേരി

പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് ഇപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാൻ തയ്യാറുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി

കോൺസുലേറ്റ് പരിപാടിയിൽ സ്വപ്‌ന സുരേഷിനൊപ്പം പ്രതിപക്ഷ നേതാവ് പങ്കെടുത്തുവെന്നും ഐ ഫോൺ പാരിതോഷികമായി വാങ്ങിയെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പുറത്തുവന്നിട്ടുണ്ട്. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല പ്രതിപക്ഷ നേതൃ സ്ഥാനം രാജിവെക്കേണ്ടതല്ലേ. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് ഇപ്പോൾ മനസ്സിലായില്ലേ എന്നും കോടിയേരി ചോദിച്ചു

ഇതുവരെ സ്വർണം അയച്ച ആളെ പോലും ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. യുഎഇ കോൺസുലേറ്റിന്റെ ഇടപെടലും അന്വേഷിക്കാൻ സാധിച്ചിട്ടില്ല. സ്വർണക്കള്ളക്കടത്തിന് പകരം ലൈഫ് മിഷൻ വീട് നിർമാണമാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

സിബിഐ അന്വേഷണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ബാബറി മസ്ജിദ് കേസിൽ അത് തെളിഞ്ഞതാണ്. എൻഐഎ അന്വേഷണത്തെ ഞങ്ങളാരും ചോദ്യം ചെയ്തിട്ടില്ല. ഫെഡറൽ സംവിധാനത്തെ തകർക്കുന്നതിനെതിരെയാണ് നിലപാട് എടുക്കുന്നതെന്നും കോടിയേരി പറഞ്ഞു

Share this story