സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; കൂടുതല്‍ നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; കൂടുതല്‍ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും നാളെമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല, ബാങ്കുകള്‍ പ്രവര്‍ത്തിക്കും. കടകള്‍ക്കുമുന്നില്‍ ഉള്‍പെടെ പൊതുസ്ഥലത്ത് ഒരുസമയം അഞ്ചുപേരില്‍ കൂടുതല്‍ കൂടരുത്. ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് അനുമതി. പൊതുചടങ്ങുകളിലും 20 പേര്‍ക്കു മാത്രമേ പങ്കെടുക്കാനാകൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

സംസ്ഥാനത്ത് 144 പ്രഖ്യാപിക്കുമ്പോള്‍ എല്ലായിടത്തും നിരോധനാജ്ഞ ഉണ്ടാകില്ലെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ. എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ കലക്ടര്‍മാര്‍ക്ക് നല്‍കിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് വിമര്‍ശനം ഉയരുന്നു. കലക്ടര്‍മാരില്‍ മാത്രം നിക്ഷിപ്തമായ അധികാരം സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് തെറ്റായ നടപടിയാണെന്നാണ് ആക്ഷേപം.

Share this story