9 ജില്ലയിൽ നിരോധനാജ്ഞ: പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾക്ക് മാറ്റമില്ല

9 ജില്ലയിൽ നിരോധനാജ്ഞ: പൊതുഗതാഗതമുണ്ടാകും, പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: ശനിയാഴ്ച മുതലുള്ള കടുത്ത നിയന്ത്രണങ്ങളിൽ കൂടുതൽ വ്യക്തതയാകുന്നു. ജില്ലാ അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങൾ. ഓരോ ജില്ലയിലെയും കളക്ട‍മാർ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും. ഒമ്പത്ജി ല്ലകളിൽ ഇതിനകം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എറണാകുളം , തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട്ജി ല്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞത്.

പൊതുസ്ഥലങ്ങളിൽ 5 പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. കടകൾക്ക് മുന്നിലും അഞ്ചുപേരിൽ കൂടുവാൻ പാടില്ല. പൊതു പരിപാടികൾക്ക് 20 പേരിൽ കൂടുതൽ പാടില്ല. ആരാധനാലയങ്ങളിൽ 20 പേർ മാത്രമേ പാടുള്ളു. ചന്തകളിലും മറ്റും സാമൂഹിക അകലം പാലിച്ചുള്ള പ്രവർത്തനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിക്കുമെന്നും അറിയിപ്പുണ്ട്. ജില്ലകളിൽ ആൾക്കൂട്ടത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Share this story