ഇന്ന് മുതൽ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾക്ക് വിലക്ക്; പൊതു ഗതാഗതത്തിന് തടസ്സമില്ല

ഇന്ന് മുതൽ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾക്ക് വിലക്ക്; പൊതു ഗതാഗതത്തിന് തടസ്സമില്ല

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് മുതൽ ആൾക്കൂട്ടങ്ങൾക്ക് വിലക്ക്. കടകൾക്കും ബാങ്കുകൾക്കും മുന്നിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല. ആരാധനാലയങ്ങളിലും പൊതു ചടങ്ങുകളിലും 20ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്.

അതാത് കലക്ടർമാരാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടരുതെന്ന നിർദേശം എല്ലായിടത്തും ബാധകമാണ്. സർക്കാർ ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ, രാഷ്ട്രീയ-സാമൂഹ്യ പരിപാടികളിൽ 20 പേർക്ക് പങ്കെടുക്കാം.

തിരുവനന്തപുരത്ത് കണ്ടെയെൻമെന്റ് സോണിലെ വിവാഹം, മരണം എന്നീ ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. കണ്ടെയെൻമെന്റ് സോണിന് പുറത്ത് വിവാഹ ചടങ്ങിൽ 50 പേർക്ക് പങ്കെടുക്കാം. മറ്റ് ജില്ലകളിൽ വിവാഹത്തിന് 50 പേർക്കും മരണാനന്തര ചടങ്ങിൽ 20 പേർക്കും പങ്കെടുക്കാം

പൊതുഗതാഗതത്തിന് തടസ്സമില്ല. പി എസ് സി പരീക്ഷകൾക്കും മാറ്റമില്ല. ബാങ്കുകൾ, ഹോട്ടലുകൾ, സർക്കാർ ഓഫീസുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കും.

Share this story