ലഹരി മരുന്ന് കേസ്: ബിനീഷ് കോടിയേരിയോട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇ ഡി നിർദേശം

ലഹരി മരുന്ന് കേസ്: ബിനീഷ് കോടിയേരിയോട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇ ഡി നിർദേശം

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഒക്ടോബർ ആറാം തീയതി ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്. ബംഗളൂരു ശാന്തിനഗറിലെ ഓഫീസിൽ എത്താനാണ് നിർദേശം

കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. തനിക്ക് ബിസിനസ്സിൽ ബിനീഷ് സാമ്പത്തിക സഹായം നൽകിയിരുന്നതായി ഇയാൾ മൊഴി നൽകിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു

ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിനെ ഇ ഡി ജയിലിലെത്തിയാണ് ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് ബിനീഷിനോടും ഹാജരാകാൻ നിർദേശം നൽകിയത്.

Share this story