ഐ ഫോൺ ലഭിച്ചത് കോടിയേരിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്; ആരോപണമുന്നയിച്ച് ചെന്നിത്തല

ഐ ഫോൺ ലഭിച്ചത് കോടിയേരിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്; ആരോപണമുന്നയിച്ച് ചെന്നിത്തല

യുഎഇ ദിനാഘോഷത്തിനിടെ ഐ ഫോണ്‍ കിട്ടിയവരുടെ ഫോട്ടോ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2019 ഡിസംബര്‍ രണ്ടിന് നടന്ന യുഎഇ ദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്.

ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന എപി രാജീവന്‍ അടക്കം മൂന്ന് പേര്‍ക്കാണ് ആ ചടങ്ങില്‍ വച്ച്‌ ഫോണ്‍ സമ്മാനമായി കിട്ടിയത്. എപി രാജീവന്‍ അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസറാണ്. ലക്കി ഡിപ്പ് വഴിയായിരുന്നു സമ്മാനം നല്‍കിയത്.

രാജീവന്‍ സമ്മാനം വാങ്ങിയത് തെറ്റാണെന്ന് പറയുന്നില്ലെന്നും കോണ്‍സുല്‍ ജനറല്‍ ആണ് ലക്കി ഡിപ്പ് സമ്മാനം കൊടുക്കാന്‍ ആവശ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ സ്റ്റാഫില്‍ പെട്ട ഹബീബിന് ലക്കി ഡിപ്പില്‍ വാച്ച്‌ സമ്മാനമായി കിട്ടിയിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share this story