പേട്ട പോലീസ് സ്‌റ്റേഷന് പടക്കമെറിഞ്ഞ കേസിൽ മൂന്ന് പേർ പിടിയിൽ

പേട്ട പോലീസ് സ്‌റ്റേഷന് പടക്കമെറിഞ്ഞ കേസിൽ മൂന്ന് പേർ പിടിയിൽ

പേട്ട പോലീസ് സ്‌റ്റേഷന് പടക്കമെറിഞ്ഞ കേസിൽ മൂന്ന് പേർ പിടിയിൽ.  ആനയറ സ്വദേശികളായ നിതീഷ്,കുഞ്ഞുണ്ണി,അനീഷ് എന്നിവരാണ് കസ്റ്റഡയിലായത്. ഇന്നലെ പുലര്‍ച്ചെ 12.50നായിരുന്നു സംഭവം. അഞ്ചംഗ സംഘം ബൈക്കിലെത്തി പേട്ട പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള കടയുടെ മുന്നില്‍ നിന്ന് സ്‌റ്റേഷനിലേക്ക് പടക്കം എറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ക്കെതിരെ പേട്ട പൊലീസ് കേസെടുത്തിരുന്നു. ഈ വൈരാഗ്യമാകാം പടക്കമേറിന് പിന്നില്‍ എന്നാണ് പൊലീസ് കരുതുന്നത്.

Share this story