ലൈഫ് മിഷൻ കേസ്; തിരുവനന്തപുരം കരമന ശാഖയിലെ ആക്‌സിസ് ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ രേഖപ്പെടുത്തി

ലൈഫ് മിഷൻ കേസ്; തിരുവനന്തപുരം കരമന ശാഖയിലെ ആക്‌സിസ് ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ രേഖപ്പെടുത്തി

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ തിരുവനന്തപുരം കരമന ശാഖയിലെ ആക്‌സിസ് ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ രേഖപ്പെടുത്തി. സിബിഐയുടെ കൊച്ചി ഓഫീസിൽ വിളിച്ചു വരുത്തിയാണ് മൊഴി എടുത്തത്.

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമാണം ഏറ്റെടുത്ത യൂണിടാക്ക്, സ്വപ്നയ്ക്ക് കമ്മീഷൻ കൈമാറിയത് ആക്‌സിസ് ബാങ്ക് ശാഖയിലൂടെയാണ്. യുഎഇ കോൺസുലേറ്റിന് അക്കൗണ്ടുള്ളതും ഇതേ ശാഖയിലാണ്. കൂടാതെ തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷ് അനധികൃതമായി സമ്പാദിച്ച പണം സൂക്ഷിച്ചിരുന്നതും ഈ ബാങ്കിലാണോയെന്ന് സിബിഐ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞിട്ടുണ്ട്.

Share this story