ജോസ് കെ മാണിയുമായി ഇനി ചർച്ചയില്ല, മുരളീധരന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല: എം എം ഹസൻ

ജോസ് കെ മാണിയുമായി ഇനി ചർച്ചയില്ല, മുരളീധരന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല: എം എം ഹസൻ

ജോസ് കെ മാണിയുമായി ഇനി ചർച്ചക്കില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. മുന്നണിയിൽ മടങ്ങി വരണമോയെന്ന് അവരാണ് തീരുമാനിക്കേണ്ടത്. യുഡിഎഫ് വിപുലീകരിക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല

യുഡിഎഫിലേക്ക് വരണമെന്ന് എൻസിപി ആഗ്രഹം പ്രകടിപ്പിച്ചാൽ അക്കാര്യം ആലോചിക്കാം. കോൺഗ്രസിൽ പൊട്ടിത്തെറിയില്ല. ബെന്നി ബഹന്നാന്റെ രാജി ധാരണയുടെ അടിസ്ഥാനത്തിലാണ്

കെ മുരളീധരന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. ആൾക്കൂട്ട സമരം ഇല്ലെന്നത് കൂട്ടായി ചർച്ച ചെയ്‌തെടുത്ത തീരുമാനമാണ്. അടിയന്തര കാര്യങ്ങൾ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും തീരുമാനിക്കുമെന്നും ഹസൻ പറഞ്ഞു.

Share this story