ഇടുക്കിയിൽ വ്യാജമദ്യം കഴിച്ച് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

ഇടുക്കിയിൽ വ്യാജമദ്യം കഴിച്ച് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

ഇടുക്കി ചിത്തിരപുരത്ത് വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഹോംസ്റ്റേ ജീവനക്കാരൻ കാസർഗോഡ് സ്വദേശി ജോബി എന്ന് വിളിക്കുന്ന ഹരീഷ് (33) ആണ് മരിച്ചത്. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇയാൾക്കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹോംസ്റ്റേ ഉടമ തങ്കച്ചന്റെ നില ഗുരുതരമായി തുടരുകയാണ്. ചിത്തിരപുരത്തെ ഹോം സ്റ്റേയിൽ വച്ച് കഴിഞ്ഞ 28ന് സാനിറ്റൈസർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സ്പിരിറ്റ് തേനിൽ ചേർത്ത് കഴിക്കുകയായിരുന്നു.

Share this story