താനൂരിൽ യുവാവ് കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്

താനൂരിൽ യുവാവ് കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്

താനൂരിൽ യുവാവിനെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ വൈശാഖാണ് കൊല്ലപ്പെട്ടത്. മരപ്പണിക്കായാണ് ഇയാൾ താനൂരിലെത്തിയത്.

മദ്യപാനത്തിനിടെ സുഹൃത്തുക്കളുമായുണ്ടായ വാക്കുതർക്കം കൊലപാതകത്തിലേക്ക് എത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്. വൈശാഖിന്റെ സുഹൃത്തുക്കളായ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

പോസ്റ്റുമോർട്ടത്തിൽ വൈശാഖിന്റെ തലയ്ക്ക് മാരകമായി പരുക്കേറ്റതായും ദേഹത്ത് മർദനത്തിന്റെ പാടുകൾ ഉള്ളതായും കണ്ടെത്തിയിരുന്നു.

Share this story