ഇ ഡി ചോദ്യം ചെയ്യലിൽ ഹാജരാകാൻ ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് തിരിച്ചു

ഇ ഡി ചോദ്യം ചെയ്യലിൽ ഹാജരാകാൻ ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് തിരിച്ചു

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സാഹചര്യത്തിൽ ബിനീഷ് കോടിയേരി ബംഗളൂരുവിലേക്ക് തിരിച്ചു. ബിനോയ് കോടിയേരിക്കും രണ്ട് സുഹൃത്തുക്കൾക്കുമൊപ്പമാണ് യാത്ര. നാളെയാണ് ചോദ്യം ചെയ്യലിനായി ബിനീഷിന് ഹാജരാകേണ്ടത്.

കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. മുഹമ്മദ് അനൂപിന് സാമ്പത്തിക സഹായം നൽകിയിരുന്നതായി ബീനീഷും സ്ഥിരീകരിച്ചിരുന്നു.

Share this story