തൃശ്ശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു; ആക്രമണത്തിന് പിന്നിൽ ബിജെപി

തൃശ്ശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു; ആക്രമണത്തിന് പിന്നിൽ ബിജെപി

തൃശ്ശൂർ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ സനൂപ്(26)ആണ് മരിച്ചത്. സനൂപിനൊപ്പമുണ്ടായിരുന്ന സിഐടിയു പ്രവർത്തകൻ ജിതിൻ സിപിഎം പ്രവർത്തകൻ വിപിൻ എന്നിവർക്കും വെട്ടേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മിഥുൻ എന്ന സുഹൃത്തിനെ വീട്ടിൽ കൊണ്ടാക്കുന്നതിനിടെയാണ് ബിജെപി പ്രവർത്തകരുമായി വാക്കേറ്റമുണ്ടായതും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതും. ഗുരുതരമായി പരുക്കേറ്റ സനൂപ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Share this story