നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്; മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു

നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്; മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു

സർക്കാറെടുത്ത അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു. ഡിഎംഇയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി പുനപ്പരിശോധിക്കാമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്.

നാളെ വൈകുന്നേരത്തിനുള്ളിൽ റിപ്പോർട്ടിൻമേൽ നടപടിയുണ്ടാകുമെന്ന് ചർച്ചയിൽ മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത സാഹചര്യമാണ് ആരോഗ്യമേഖല നേരിടുന്നത്. ആയിരക്കണക്കിന് വരുന്ന രോഗികളെ പരിചരിക്കാൻ ആരോഗ്യപ്രവർത്തകർ പെടാപ്പാടു പെടുകയാണ്. ഈ ഘട്ടത്തിലും ചെറിയ വീഴ്ചകൾ പോലും പർവതീകരിക്കാൻ ശ്രമം നടക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു

സസ്‌പെൻഷൻ നടപടി ആരോഗ്യപ്രവർത്തകരെ ബലിയാടാക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു സമരം. അഞ്ച് പേരുടെ ജോലി ചെയ്യാൻ പലപ്പോഴും ഒരാളാണ് മെഡിക്കൽ കോളജിലുള്ളതെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിച്ചിരുന്നു.

Share this story