ഡോക്ടർമാർക്കെതിരായ നടപടി: പ്രതിഷേധം ശക്തമാക്കുന്നു, ഇന്ന് രണ്ട് മണിക്കൂർ ഒപി ബഹിഷ്‌കരിക്കും

ഡോക്ടർമാർക്കെതിരായ നടപടി: പ്രതിഷേധം ശക്തമാക്കുന്നു, ഇന്ന് രണ്ട് മണിക്കൂർ ഒപി ബഹിഷ്‌കരിക്കും

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാർക്കെതിരായ നടപടിയിൽ പ്രതിഷേധം ശക്തമാക്കി ഡോക്ടർമാരുടെ സംഘടനകൾ. ഇന്ന് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും രണ്ട് മണിക്കൂർ ഒ പി ബഹിഷ്‌കരിക്കാനാണ് തീരുമാനം

ഡിസ്ചാർജ് ചെയ്ത രോഗിയെ പുഴുവരിച്ച സംഭവത്തിലാണ് ഡോക്ടർമാർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തത്. എന്നാൽ ഇവരെ തിരിച്ചെടുക്കുന്നതുവരെ സമരം തുടരുമെന്നാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി എല്ലാ മെഡിക്കൽ കോളജുകളിലും രണ്ട് മണിക്കൂർ ഒ പി ബഹിഷ്‌കരിക്കും

സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടായിട്ടില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് ഒ പി ബഹിഷ്‌കരിക്കും. ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ നിർത്തിവെക്കാനും തീരുമാനമായിട്ടുണ്ട്.

Share this story