സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ വധിച്ച കേസ്: പ്രതി നന്ദനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ വധിച്ച കേസ്: പ്രതി നന്ദനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

തൃശ്ശൂരിൽ സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്ന കേസിലെ പ്രതി നന്ദനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ചിറ്റിലങ്ങാട് സ്വദേശി നന്ദൻ, ശ്രീരാഗ്, സതീഷ്,, അഭയരാജ് എന്നിവർ ചേർന്നാണ് സനൂപിനെ കുത്തിക്കൊന്നത്. ആക്രമണത്തിൽ സനൂപിന്റെ രണ്ട് സുഹൃത്തുക്കൾക്കും പരുക്കേറ്റിരുന്നു. ഇതിലൊരാളുടെ നില ഗുരുതരമാണ്.

സനൂപിനെ കുത്തിയത് നന്ദനാണെന്നാണ് മൊഴി. ഇയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. പ്രതികൾ സഞ്ചരിച്ച വഴികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Share this story