സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തികൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി നന്ദനെ പിടികൂടി

സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തികൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതി നന്ദനെ പിടികൂടി

തൃശ്ശൂർ സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നന്ദൻ പിടിയിൽ. തൃശ്ശൂരിലെ ഒളി സങ്കേതത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതികളിൽ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്

അൽപ്പം മുമ്പാണ് നന്ദനെ പിടികൂടിയത്. നന്ദനെ ഇന്നലെ രാത്രി തൃശ്ശൂരിന്റെ ഉൾപ്രദേശങ്ങളിൽ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് മേഖലയിൽ പരിശോധന കർശനമാക്കിയതും ഇയാളെ പിടികൂടിയതും.

നന്ദനെ പിടികൂടുന്നതിന്റെ ഭാഗമായി പോലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒരു മാസം മുമ്പാണ് ഇയാൾ വിദേശത്ത് നിന്നുമെത്തിയത്. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

കേസിലെ പ്രധാന പ്രതിയും സനൂപിനെ കുത്തിയതും നന്ദനാണ്. കേസിലെ നാല് പ്രതികളും വെവ്വേറെയാണ് ഒളിവിൽ പോയതെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. നന്ദനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോയിരുന്നത്.

Share this story