ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം; പണം കൈമാറുന്നതിനെ കുറിച്ച് സന്ദേശങ്ങൾ, കൂടുതൽ പരിശോധന ആവശ്യം

ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം; പണം കൈമാറുന്നതിനെ കുറിച്ച് സന്ദേശങ്ങൾ, കൂടുതൽ പരിശോധന ആവശ്യം

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

സ്വപ്‌നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ചുള്ള വാട്‌സാപ്പ് സന്ദേശങ്ങളിൽ ദുരൂഹതയുണ്ടെന്നും പ്രാഥമിക കുറ്റപത്രത്തിൽ ഇ ഡി പറയുന്നു. സ്വപ്‌നയുടെ ബാങ്ക് ലോക്കർ തുറക്കാൻ സഹായിച്ചത് ശിവശങ്കറാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യർ മൊഴി നൽകിയിരുന്നു. ഇതുസംബന്ധിച്ച് വേണുഗോപാലും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളിൽ വ്യക്തതയില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്

പണം കൈമാറുന്നതിനെ കുറിച്ച് സന്ദേശങ്ങളിൽ പറയുന്നുണ്ട്. സാറ എന്ന വ്യക്തിയെ സംബന്ധിച്ചും ചാറ്റിൽ പരാമർശമുണ്ട്. പണം കൈമാറുന്നതിനെ കുറിച്ചാണ് പരാമർസങ്ങളെല്ലാം. ഇതേ കുറിച്ചുള്ള ചോദ്യത്തിന് ശിവശങ്കർ മൗനം പാലിക്കുകയായിരുന്നു. കൃത്യമായ മറുപടി നൽകാനും തയ്യാറായില്ല.

അതേസമയം കുറ്റപത്രത്തിൽ ശിവശങ്കറിനെ പ്രതി ചേർത്തിട്ടില്ല. കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും പ്രതി ചേർക്കാനുള്ള സാധ്യതയുണ്ടെന്നും ഇ ഡി വ്യക്തമാക്കുന്നു.

Share this story