എൻഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ നടപടി തുടങ്ങി; 400 ടെറാബൈറ്റ് ഹാർഡ് ഡിസ്കിൽ സൂക്ഷിക്കും

എൻഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ നടപടി തുടങ്ങി; 400 ടെറാബൈറ്റ് ഹാർഡ് ഡിസ്കിൽ സൂക്ഷിക്കും

തിരുവനന്തപുരം: എൻഐഎ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ പൊതുഭരണ വകുപ്പ് നടപടി ആരംഭിച്ചു. ദൃശ്യങ്ങൾ സെർവറിൽ നിന്ന് പകർത്തി നൽകാൻ ഹാർഡ് ഡിസ്ക് വാങ്ങാൻ ഭരണാനുമതി ആയി. 400 ടെറാബൈറ്റ് ശേഷിയുള്ള ഹാർഡ് ഡിസ്ക് വാങ്ങാൻ 68 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് നൽകിയത്.

പിഡബ്ല്യുഡി ഇലക്ട്രോണിക്സ് വിഭാഗം ഇതിനായി ഉടൻ ആഗോള ടെൻഡർ വിളിക്കും. സെക്രട്ടേറിയറ്റിലെ 83 സിസിടിവി ക്യാമറകളിലെ 14 മാസത്തെ ദൃശ്യങ്ങളാണ് സെർവറിൽ സൂക്ഷിച്ചിരിക്കുന്നത്. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്നയും സരിത്തും അടക്കമുള്ളവർ സെക്രട്ടേറിയറ്റിലെത്തിയിരുന്നോ എന്നു പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടിരുന്നത്.

Share this story