ലീഗ് എംഎൽഎ എം സി കമറുദ്ദീന്റെ പേരിൽ 83 കേസുകൾ; അറസ്റ്റ് വൈകിപ്പിച്ച് പോലീസ്

ലീഗ് എംഎൽഎ എം സി കമറുദ്ദീന്റെ പേരിൽ 83 കേസുകൾ; അറസ്റ്റ് വൈകിപ്പിച്ച് പോലീസ്

ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീന്റെ പേരിൽ ിതുവരെ രജിസ്റ്റർ ചെയ്തത് 83 വഞ്ചനാ കേസുകൾ. ആദ്യ കേസ് രജിസ്റ്റർ ചെയ്ത് ഒന്നര മാസം പിന്നിട്ടിട്ടും എംഎൽഎയെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും എംഎൽഎക്ക് വഴിയൊരുക്കുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം തെളിവുകളെല്ലാം ശേഖരിച്ച ശേഷമേ കമറുദ്ദീനെ ചോദ്യം ചെയ്യു എന്നാണ് പോലീസ് വിശദീകരണം.

ഫാഷൻ ഗോൾഡ് ചെയർമാനായ കമറുദ്ദീനെ കൂടാതെ കേസിലെ മറ്റൊരു പ്രതിയും ജ്വല്ലറി എംഡിയുമായ പൂക്കോയ തങ്ങളെയും പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. സംസ്ഥാന ക്രൈംബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

Share this story