ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; വാദം കേൾക്കൽ ആരംഭിച്ചേക്കും

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; വാദം കേൾക്കൽ ആരംഭിച്ചേക്കും

എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വരും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഇന്ന് വാദം കേൾക്കൽ തുടങ്ങാൻ സാധ്യതയുണ്ട്.

സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാക്കും. പിണറായി വിജയന് വേണ്ടി മുതിർന്ന അഭിഭാഷകൻ വി ഗിരിയാണ് ഹാജരാകുന്നത്. സിബിഐയുടെ വാദമാകും കോടതി ആദ്യം പരിഗണിക്കുക.

പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരളാ ഹൈക്കോടതി കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. കൂടാതെ ഹൈക്കോടതി വിചാരണ നേരിടണമെന്ന് നിർദേശിച്ച പ്രതികളായ കസ്തൂരിരംഗ അയ്യർ, ആർ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Share this story