പാലാരിവട്ടം പാലം; ഗര്‍ഡറുകള്‍ പൊളിക്കാന്‍ ആരംഭിച്ചു

പാലാരിവട്ടം പാലം; ഗര്‍ഡറുകള്‍ പൊളിക്കാന്‍ ആരംഭിച്ചു

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ഗര്‍ഡറുകള്‍ പൊളിക്കുന്നത് ആരംഭിച്ചു. ഗതാഗതം നിയന്ത്രിച്ച് അര്‍ധരാത്രിയിലാണ് പൊളിക്കല്‍ നടപടികള്‍ നടത്തുന്നത്. പാലം പൊളിക്കുന്നതിലെ സുപ്രധാന ഘട്ടമാണിത്. രാത്രി പത്തരക്ക് ആരംഭിച്ച ഗര്‍ഡറുകള്‍ പൊളിക്കുന്ന ജോലി പുലര്‍ച്ചെ വരെ നീണ്ടു.

ഗര്‍ഡറുകള്‍ ക്രെയിനുകളുടെ സഹായത്തോടെ താങ്ങി നിര്‍ത്തിയാണ് മുറിച്ചു നീക്കിയത്. കൊച്ചി മെട്രോയുടെ മുട്ടം യാര്‍ഡിലേക്കാണ് മുറിച്ചു മാറ്റുന്ന കോണ്‍ക്രീറ്റ് പാളികള്‍ മാറ്റുന്നത്. 102 ഗാര്‍ഡറുകളാണ് പാലത്തിനുള്ളത്. ഇതോടൊപ്പം തന്നെ സമാന്തരമായി പാലത്തിന്റെ ടെക്സ്ലാബ് പൊളിക്കുന്നതും പുരോഗമിക്കുകയാണ്.

Share this story