ലൈഫ് മിഷൻ അഴിമതി: ‘യുണിടാക്കിന് എല്ലാ സഹായവും ചെയ്യണം’; ശിവശങ്കറിനെതിെര എഞ്ചിനീയറുടെ മൊഴി

Share with your friends

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിക്കേസില്‍ എം ശിവശങ്കറിനെതിരെ എഞ്ചിനീയറുടെ മൊഴി.യുണിടാക്കിന് എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ ശിവശങ്കര്‍ പറഞ്ഞതായാണ് മൊഴി. വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനിയറാണ് വിജിലന്‍സിന് മൊഴി നല്‍കിയത്. പ്രധാന കരാർ ഒപ്പിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ശിവശങ്കർ ഫോണിൽ വിളിച്ചത്. സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും ചെയ്യണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടു. ശിവശങ്കർ വിളിച്ചപ്പോഴാണ് യുണിടാക്കിനെ കുറിച്ച് അറിയുന്നതെന്നും എഞ്ചിനീയറുടെ മൊഴിയില്‍ പറയുന്നു.

അതേസമയം 2017ല്‍ യു.എ.ഇ കോണ്‍സുലേറ്റ് വഴി വന്ന ഈത്തപ്പഴം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ചോദ്യം കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. പ്രിവെന്‍റീവ് ഓഫീസര്‍ സുമിത് കുമാറിന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ശിവശങ്കരന്‍റെ ഭാഗത്തുനിന്ന് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. വടക്കാ‌‌ഞ്ചേരിയിൽ നിർമ്മാണം നടക്കുന്ന ഫ്ലാറ്റ് അന്വേഷണ സംഘം പരിശോധിക്കും. വടക്കാഞ്ചേരി നഗരസഭയിലെ ജീവനക്കാരെയും ചോദ്യം ചെയ്യും.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!