സംസ്ഥാനത്ത് 13ാം തീയതി വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് 13ാം തീയതി വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് 13ാം തീയതി വരെ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത. ബംഗാൾ ഉൾക്കടലിന്റെ തെക്ക് മധ്യ ഭാഗത്തും വടക്കൻ ആൻഡമാൻ കടലിലും രൂപം കൊണ്ട പുതിയ ന്യൂനമർദത്തിന്റെ പ്രതിഫലമായാണ് മഴ ശക്തമാകുക.

മധ്യകേരളത്തിലും കാസർകോട് ഒഴികെയുള്ള വടക്കൻ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച മുതൽ മഴയുടെ ശക്തി കുറയുമെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ തീവ്ര മഴ ലഭിക്കും

ഇടി മിന്നലോടു കൂടിയ മഴയായതിനാൽ കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുലാവർഷം ഈ മാസം 20ന് ശേഷം എത്തുമെന്നാണ് പ്രവചനം.

Share this story