പ്രതിപക്ഷം കേരളത്തെ കൊലക്കളമാക്കാൻ ശ്രമിക്കുന്നു; വികസനം ചർച്ചയാകാതിരിക്കാനുള്ള ശ്രമമെന്ന് കോടിയേരി

പ്രതിപക്ഷം കേരളത്തെ കൊലക്കളമാക്കാൻ ശ്രമിക്കുന്നു; വികസനം ചർച്ചയാകാതിരിക്കാനുള്ള ശ്രമമെന്ന് കോടിയേരി

കേരളത്തെ കൊലക്കളമാക്കാനാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ചർച്ചയാകാതിരിക്കാൻ വലതുപക്ഷം ആസൂത്രിതമായി ശ്രമിക്കുന്നു

സർക്കാരിനെ വികസന അജണ്ടയിൽ നിന്ന് പിന്നോട്ടു വലിക്കാനാണ് ഇവരുടെ ശ്രമം. പ്രതിപക്ഷം കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ കേരളത്തിൽ നാല് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. കൊല്ലപ്പെട്ട നാല് പേരും സിപിഎം പ്രവർത്തകരാണ്

മൂന്ന് പേരുടെ കൊലപാതകത്തിന് പിന്നിൽ കോൺഗ്രസും പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയത് ബിജെപിക്കാരുമാണ്. പ്രകോപനത്തിൽ പെട്ടു പോകരുതെന്ന് അണികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു

Share this story