വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ പ്രതിപക്ഷവും ഒപ്പമുണ്ടാകുമെന്ന് ചെന്നിത്തല; സർക്കാരിനെതിരെ വിമർശനം

വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ പ്രതിപക്ഷവും ഒപ്പമുണ്ടാകുമെന്ന് ചെന്നിത്തല; സർക്കാരിനെതിരെ വിമർശനം

വാളയാർ കേസിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ആദരിക്കുകയാണ് സർക്കാർ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെൺകുട്ടികളുടെ കുടുംബത്തിന് നീതി വാഗ്ദാനം ചെയ്ത് അവരെ വഞ്ചിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. ഇക്കാര്യത്തിൽ ഉത്തർ പ്രദേശവും കേരളവും തമ്മിൽ എന്ത് വ്യത്യാസമാണെന്നും ചെന്നിത്തല ചോദിച്ചു

വാളയാർ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ട് കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് എത്തിയതായിരുന്നു ചെന്നിത്തല. ഹീനമായ കൊലപാതകത്തിൽ അന്വേഷണം അട്ടിമറിച്ചുവെന്നാണ് ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയത്.

പുനരന്വേഷണത്തെ എതിർക്കില്ല, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയെങ്കിലും അതെല്ലാം പാഴ് വാക്കായി. പെൺകുട്ടികൾക്ക് നീതി കൊടുക്കാനുള്ള പോരാട്ടത്തിന് പ്രതിപക്ഷവും ഒപ്പമുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു.

Share this story