കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ പദ്ധതി റെയിൽവേ ബോർഡിന് മുന്നിൽ

കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ പദ്ധതി റെയിൽവേ ബോർഡിന് മുന്നിൽ

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സെമി ഹൈ സ്പീഡ് റെയിൽ പദ്ധതി റെയിൽവേ ബോർഡിന്റെ മുന്നിലെത്തി. കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ അനുമതി നൽകിയാൽ പദ്ധതിക്ക് അംഗീകാരാമാകും. പ്രായോഗികമായ പദ്ധതിയെന്നാണ് റെയിൽവേ ബോർഡിന്റെ വിലയിരുത്തൽ.

56,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. നിക്ഷേപം സംബന്ധിച്ചും മറ്റ് കാര്യങ്ങൾ ആലോചിക്കാൻ സംസ്ഥാന സർക്കാരിനോട് റെയിൽവെ ബോർഡ് നിർദേശിച്ചിരുന്നു. സ്ഥലം ഏറ്റെടുപ്പിനായി ഓരോ ജില്ലകളിലും റവന്യു വകുപ്പിന്റെ ഓഫീസ് തുറക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്

അംഗീകാരം ലഭിക്കുകയാണെങ്കിൽ അടുത്ത വർഷം ആദ്യത്തോടെ നിർമാണോദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 12 മുതൽ 15 മണിക്കൂർ വരെ എടുക്കുന്ന തിരുവനന്തപുരം-കാസർകോട് യാത്ര നാലര മണിക്കൂർ കൊണ്ട് ചുരുക്കാൻ സാധിക്കുന്നതാണ് പദ്ധതിയുടെ പ്രധാന്യം

മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ശരാശരി 125 കിലോമീറ്റർ വേഗതയിൽ ട്രെയിനോടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നത്. 575 കിലോമീറ്റർ നീളത്തിൽ പുതിയ രണ്ട് പാതകൾ നിർമിക്കേണ്ടതായുണ്ട്.

Share this story