എറണാകുളത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു

എറണാകുളത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ച്‌ രണ്ട് പേര്‍ കൂടി മരിച്ചു. ആലുവ സ്വദേശി ബാബു, പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് എന്നിവരാണ് മരണപ്പെട്ടത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രണ്ട് പേരും
മരിച്ചത്.

രോഗം കൂടിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ആലുവ സ്വദേശി ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശേഷം ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. എറണാകുളം ജില്ലയില്‍ ഇന്നലെ 1201 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

Share this story