വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവം: ഭാഗ്യലക്ഷ്മിയും സംഘവും ഒളിവിലെന്ന് പോലീസ്

വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവം: ഭാഗ്യലക്ഷ്മിയും സംഘവും ഒളിവിലെന്ന് പോലീസ്

സ്ത്രീ വിരുദ്ധ പരാമർശങ്ങളടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ ഒളിവിലെന്ന് പോലീസ്. ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും വീടുകളിലില്ലെന്നും ഇവർക്കായി അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു

മൂന്ന് പേരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു. തമ്പാനൂർ പോലീസ് ചുമത്തിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിലാണ് ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സർക്കാരും ജാമ്യാപേക്ഷയെ എതിർത്തു. നിയമം കയ്യിലെടുക്കാനുള്ള തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ എതിർപ്പ് അറിയിച്ചത്.

വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും സംഘവും ചേർന്ന് മർദിക്കുകയും മുഖത്ത് കരി മഷി ഒഴിക്കുകയും ചെയ്തിരുന്നു. സ്ത്രീകൾക്കെതിരായ അധിക്ഷേപത്തിന്റെ പേരിൽ വിജയ് പി നായർക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

Share this story