വയനാട്ടിൽ ആത്മഹത്യ ചെയ്ത രണ്ട് യുവാക്കൾക്ക് കൊവിഡ്; മൃതദേഹ പരിശോധന നടത്തിയ പോലീസുകാർ ക്വാറന്റൈനിൽ

വയനാട്ടിൽ ആത്മഹത്യ ചെയ്ത രണ്ട് യുവാക്കൾക്ക് കൊവിഡ്; മൃതദേഹ പരിശോധന നടത്തിയ പോലീസുകാർ ക്വാറന്റൈനിൽ

വയനാട് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത രണ്ട് യുവാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. നൂൽപ്പുഴ തോട്ടമൂല ലക്ഷംവീട് കോളനിയിലെ മനു(36), വയനാട്-തമിഴ്‌നാട് അതിർത്തിയായ അയ്യൻകൊല്ലി സ്വദേശി നിധീഷ്(27) എന്നിവർക്കാണ് മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ബത്തേരി സ്‌റ്റേഷനിലെ എസ് ഐ അടക്കം നാല് പോലീസുകാർ ക്വാറന്റൈനിൽ പ്രവേശിച്ചു

മനുവിനെ മുത്തങ്ങ ആലത്തൂർ വനപ്രദേശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ചയാണ് അയ്യം കൊല്ലി സ്വദേശി നിധീഷിനെ വിഷം കഴിച്ച് നിലയിൽ കണ്ടെത്തിയതും ആശുപത്രിയിൽ വെച്ച് മരിച്ചതും. ഇയാളുടെ അച്ഛനും അമ്മയും സഹോദരനും ക്വാറന്റൈനിൽ പ്രവേശിച്ചു. ബത്തേരിയിലെ ആംബുലൻസ് ഡ്രൈവർമാരായ നാസർ കാപ്പാടൻ, സജീർ ബീനാച്ചി എന്നിവരാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ചത്.

Share this story