കൊഫേപോസ ചുമത്തി: സ്വർണക്കടത്ത് കേസ് പ്രതികളെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും

കൊഫേപോസ ചുമത്തി: സ്വർണക്കടത്ത് കേസ് പ്രതികളെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്കെതിരെ കൊഫേപോസ ചുമത്തിയ സാഹചര്യത്തിൽ ഇവരെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ് മാറ്റുന്നത്.

ഇന്നോ നാളെയോ പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം. സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ ഇന്നലെയാണ് കൊഫേപോസ ചുമത്തിയത്. കസ്റ്റംസിന്റെ അപേക്ഷ പ്രകാരമാണ് നടപടി. കൊഫേപോസ ചുമത്തിയതോടെ ഇവരെ ഒരു വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വെയ്ക്കാൻ കഴിയും.

പ്രതികൾക്ക് അതുവരെ ജാമ്യവും ലഭിക്കില്ല. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കാൻ ശ്രമിച്ചുവെന്നാണ് കസ്റ്റംസിന്റെ വാദം ശരിവെച്ചാണ് കൊഫേപോസ ചുമത്തിയത്.

Share this story