ജോസ് പക്ഷം എൽ ഡി എഫിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നു; പക്ഷേ പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ

Share with your friends

കേരളാ കോൺഗ്രസ് ജോസ് കെ മാണി പക്ഷം ഇടതുപക്ഷത്തേക്ക് വരുന്നതിനെ എൻ സി പി സ്വാഗതം ചെയ്യുന്നതായി പാലാ എംഎൽഎ മാണി സി കാപ്പൻ. അതേസമയം പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.

ജോസ് പക്ഷം ഇടതുപക്ഷത്തേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഞങ്ങളുടെ അക്കൗണ്ടിലുള്ള സീറ്റ് നൽകി അതുവേണ്ടെന്നാണ് നിലപാട്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാണി സി കാപ്പൻ നിലപാട് വ്യക്തമാക്കിയത്.

ജോസ് പക്ഷത്തെ മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് എൽ ഡി എഫിൽ ചർച്ച നടന്നിട്ടില്ല. മുഖ്യമന്ത്രിയോ നേതാക്കളോ ഒരു ഘടകക്ഷികളുമായി ഇക്കാര്യം ആലോചിച്ചിട്ടില്ല. അവർക്ക് എത്രത്തോളം പരിഗണന നൽകണമെന്നത് അവരല്ല, മറ്റ് കക്ഷികളാണ് തീരുമാനിക്കേണ്ടത്

പാലാ മാണിക്ക് ഭാര്യയാണെങ്കിൽ തനിക്കത് ഹൃദയമാണ്. പാലാ മാത്രമല്ല, കുട്ടനാട്, ഏലത്തൂർ എന്നീ എൻ സി പി സീറ്റുകളും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!