കോൺസൽ ജനറലും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി; സ്‌പേസ് പാർക്കിൽ കയറിയത് ശിവശങ്കർ മുഖേനയെന്നും സ്വപ്‌നയുടെ മൊഴി

കോൺസൽ ജനറലും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി; സ്‌പേസ് പാർക്കിൽ കയറിയത് ശിവശങ്കർ മുഖേനയെന്നും സ്വപ്‌നയുടെ മൊഴി

മുഖ്യമന്ത്രിയും യുഎഇ കോൺസൽ ജനറലും 2017ൽ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനാണ് സ്വപ്‌ന ഈ മൊഴി നൽകിയിരിക്കുന്നത്.

കോൺസുലേറ്റും സർക്കാരും തമ്മിലുള്ള കാര്യങ്ങൾക്ക് മുഖ്യമന്ത്രി എം ശിവശങ്കറിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്ന് മുതൽ ശിവശങ്കർ തന്നെ വിളിച്ചിരുന്നു. മുഖ്യമന്ത്രിക്കും തന്നെ അറിയാം. സ്‌പേസ് പാർക്കിലെ നിയമനം സംബന്ധിച്ചും മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന മൊഴിയാണ് സ്വപ്‌ന നൽകിയിരിക്കുന്നത്.

കോൺസുലേറ്റുമായുള്ള കാര്യങ്ങൾക്ക് ബന്ധപ്പെട്ടാണ് ശിവശങ്കറുമായുള്ള സൗഹൃദം വളർന്നത്. സ്‌പേസ് പാർക്കിലെ ജോലി അവസരത്തെ കുറിച്ച് ശിവശങ്കറാണ് തന്നോട് പറഞ്ഞതെന്നും സ്വപ്‌നയുടെ മൊഴിയിൽ പറയുന്നു.

Share this story