പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിക്കും കമ്മീഷന്‍ കിട്ടിയെന്ന് സ്വപ്ന സുരേഷ്‌

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിക്കും കമ്മീഷന്‍ കിട്ടിയെന്ന് സ്വപ്ന സുരേഷ്‌

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിക്ക് മുന്‍പും പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിക്ക് കമ്മീഷന്‍ കിട്ടിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. 2018ലെ പ്രളയത്തിന് തൊട്ടുപിന്നാലെയാണ് യുഎഇ കോണ്‍സുലേറ്റ് കേരളത്തിലേക്ക് സഹായം എത്തിച്ചത്. അന്ന് 150 വീടുകളാണ് വിവിധ ജില്ലകളിലായി അറ്റകുറ്റപ്പണി നടത്തിയത്. വയറിംഗ് ജോലികള്‍ ഉള്‍പ്പെടെ ചെയ്യുന്നതിനായിരുന്നു ഇത്.

യുഎ ഇ കോണ്‍സുലേറ്റ് വഴിയാണ് ഇതിനായി പണമെത്തിയത്. കോണ്‍സുലേറ്റുമായി അടുപ്പമുളള തിരുവന്തപുരം സ്വദേശിയ്ക്കാണ് ചുമതല നല്‍കിയതെന്നും ഇദ്ദേഹമാണ് കമ്മീഷന്‍ നല്‍കിയതെന്നും സ്വപ്ന മൊഴിയില്‍ പറയുന്നത്. യുഎഇ കോണ്‍സുലേറ്റുമായും താനുമായും അടുത്ത ബന്ധമുള്ളയാളാണ് കരാറിനും കമ്മീഷനും പിന്നിലെന്നും സ്വപ്ന വെളിപ്പെടുത്തുന്നു.

Share this story