ജനതാദൾ കേരളാ ഘടകം പിരിച്ചുവിട്ടു; അഡ്‌ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു

ജനതാദൾ കേരളാ ഘടകം പിരിച്ചുവിട്ടു; അഡ്‌ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു

ജനതാദൾ കേരള ഘടകം പിരിച്ചുവിട്ടു. ദേശീയ പ്രസിഡന്റ് എച്ച് ഡി ദേവഗൗഡ ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് പുറത്തിറക്കി. സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കുന്ന സി കെ നാണു കടുത്ത അച്ചടക്ക ലംഘനം നടത്തിയതായി നോട്ടീസിൽ പറയുന്നു.

ദേശീയ നേതൃത്വത്തിന്റെ നിർദേശങ്ങൾ അംഗീകരിക്കാൻ സംസ്ഥാന പ്രസിഡന്റ് തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി. പുതിയ അഡ്‌ഹോക്ക് കമ്മിറ്റിയെ പകരം ചുമതലപ്പെടുത്തിയിട്ടുണ്ട്. മാത്യു ടി തോമസാണ് അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രസിഡന്റ്

ജോസ് തെറ്റയിൽ വൈസ് പ്രസിഡന്റാണ്. ജമീല പ്രകാശം, ബെന്നി മഞ്ചൂളി, അഡ്വ. വി മുരുകദാസ്, അഡ്വ. ബിജിലി ജോസഫ്, എന്നിവർ ജനറൽ സെക്രട്ടറിമാരാണ്. മുഹമ്മദ് ഷായാണ് ട്രഷറർ

Share this story