സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയുണ്ടാകും. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വടക്കൻ കേരളത്തിലും മധ്യകേരളത്തിലും നാളെയും ശക്തമായ മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയതിന്റെ പ്രതിഫലനമായാണ് സംസ്ഥാനത്ത് മഴ കനത്തത്.

ഇടുക്കി ഡാമിലും മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി ഡാമിൽ ജലനിരപ്പ് 2390.66 അടിയിലെത്തി. വൈദ്യുതി ഉത്പാദനം വർധിപ്പിച്ച് ജലനിരപ്പ് ക്രമീകരിക്കാനാണ് കെ എസ് ഇ ബിയുടെ നീക്കം. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 126 അടിയിലെത്തി.

Share this story