ലൈഫ് മിഷനെതിരെ പൊതുമണ്ഡലത്തിൽ അനാവശ്യ പ്രചാരണം നടത്തിയവർക്കുള്ള മറുപടിയാണ് കോടതി വിധി: മുഖ്യമന്ത്രി

ലൈഫ് മിഷനെതിരെ പൊതുമണ്ഡലത്തിൽ അനാവശ്യ പ്രചാരണം നടത്തിയവർക്കുള്ള മറുപടിയാണ് കോടതി വിധി: മുഖ്യമന്ത്രി

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ച ഉത്തരവ് പൊതുമണ്ഡലത്തിൽ അനാവശ്യ പ്രചാരണം നടത്തിയവർക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതിയെ ആരും തെറ്റായി ചിത്രീകരിക്കാൻ തയ്യാറാകരുത്. രണ്ട് തവണ വാദം കേട്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവായി സ്‌റ്റേ അനുവദിച്ചത്

സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് അടക്കം വലിയ നിരാശയുണ്ടാക്കുന്നതാണ് വിധി. ലൈഫ് പദ്ധതിയുമായി ദുഷ്പ്രചാരണം നടത്തിയവർക്കുള്ള മറുപടിയെന്ന തരത്തിലാണ് കോടതി വിധിയെ കാണുന്നത്. വിധിയിൽ അഹങ്കരിക്കാനൊന്നും സർക്കാരില്ല. നിയമപരമായ രീതിയിൽ അന്വേഷണം തുടരട്ടെ.

സ്വന്തമായി വീടുണ്ടാക്കാൻ കഴിവില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുകയാണ് ലൈഫ് മിഷൻ. ലൈഫ് മിഷൻ പദ്ധതിയെ തകർക്കാനുള്ള നീക്കങ്ങൾ ജനങ്ങൾക്കെതിരായ യുദ്ധ പ്രഖ്യാപനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെപിസിസി അധ്യക്ഷൻ പറയുന്നത് വിധിയിൽ അഹങ്കരിക്കേണ്ട എന്നാണ്. വിധിയിൽ അഹങ്കാരമോ അമിതമായ ആത്മവിശ്വാസമോ ഞങ്ങൾക്കില്ല. നിയമപരമായ പരിശോധന തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story